Advertisement

ഓപ്പറേഷൻ സിന്ദൂർ, പാകിസ്താനിലെ വിദേശ താരങ്ങൾ രാജ്യം വിടാൻ നീക്കം? പിഎസ്എൽ നടക്കും, ഒരു പ്രശ്നവുമില്ലെന്ന് പിസിബി

21 hours ago
Google News 2 minutes Read

‘ഓപ്പറേഷൻ സിന്ദൂറിനു’ പിന്നാലെ രാജ്യം വിടണമെന്ന ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ സൂപ്പർ ലീഗിലെ ആറു ഫ്രാഞ്ചൈസികളിലായി നാൽപതോളം വിദേശ താരങ്ങളാണു കളിക്കുന്നത്. ഐപിഎൽ ലേലത്തിൽ പങ്കെടുത്ത് ‘അൺസോൾഡ്’ ആയ താരങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് നിർത്തിവയ്ക്കേണ്ടതില്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലായതിനാൽ പ്ലേ ഓഫും ഫൈനലും തീരുമാനിച്ച തീയതികളിൽ തന്നെ നടക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി,ക്രിസ് ജോർദാന്‍ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്. ഏഴ് ഇംഗ്ലിഷ് താരങ്ങളാണ് പാക്ക് സൂപ്പർ ലീഗ് കളിക്കാനായി പാകിസ്താനിലുള്ളത്. സാം ബില്ലിങ്സ്, ജെയിംസ് വിൻസ്, ടോം കറൻ, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ, ടോം കോലർ കാഡ്മോർ, ലൂക്ക് വുഡ് എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികൾക്കൊപ്പമുള്ളത്.

മുൾട്ടാൻ സുൽത്താൻസിന് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ പാകിസ്താനിലുള്ള ഇംഗ്ലണ്ട് താരങ്ങളെയെല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെട്ടിരുന്നു. താരങ്ങളോടു നാട്ടിലേക്കു തിരിച്ചുപോകാൻ ഇംഗ്ലണ്ട് തിരിച്ചുപോകാൻ ഇംഗ്ലണ്ട് ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ മിസൈലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ എയര്‍ സ്പേസ് 48 മണിക്കൂർ നേരത്തേക്ക് അടച്ചിരിക്കുകയാണ്. പാകിസ്താനിലെ വിമാന സർവീസുകൾ നിർത്തിവച്ചു.

Story Highlights : england stars to quit pakistan super league after operation sindoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here