‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും വീണ്ടും മാലിന്യമിട്ടോ മഹാപാപികളേ…’; വീടിനുമുന്നില്‍ വീണ്ടും അറവ് മാലിന്യം തള്ളിയെന്ന് പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മാതാവ്

കൊല്ലം കുന്നിക്കോട് പേവിഷബാധയേറ്റ് മരിച്ച ഏഴുവയസുകാരി നിയാ ഫൈസലിന്റെ വീടിന്റെ പരിസരത്ത് വീണ്ടും അറവ് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. മാലിന്യം വലിച്ചെറിഞ്ഞ നിലയിലുള്ള ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. സാമൂഹ്യ വിരുദ്ധര്‍ തള്ളിയ അറവുമാലിന്യങ്ങള്‍ തിന്നാനെത്തിയ നായയാണ് നിയയെ ആക്രമിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം നിയ പേവിഷബാധയേറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു. (kollam rabies death 7 year old girl girl mother on throwing waste to her house )
നിയയുടെ മരണത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുന്‍പ് വീണ്ടും വീട്ടുപരിസരത്ത് മാലിന്യം പ്രത്യക്ഷപ്പെട്ടതിനെതിരെ ഏറെ രോഷത്തോടെയും വൈകാരികമായുമാണ് നിയയുടെ മാതാവ് പ്രതികരിച്ചത്. ‘എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ടും പിന്നെയും മാലിന്യം തള്ളിയോ മഹാപാപികളേ’എന്നാണ് ഉള്ളുലഞ്ഞ് ആ അമ്മ ചോദിക്കുന്നത്. ഇത് ഭക്ഷിക്കാന്‍ വീണ്ടും തെരുവുനായകള്‍ വീട്ടുപരിസരത്തേക്ക് വന്നെത്തിയതായും നിയയുടെ മാതാവ് പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്. അറവുമാലിന്യം ഈ വിധം തള്ളുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമന്റുകളിലൂടെ നിരവധി പേരാണ് ആവശ്യപ്പെടുന്നത്.
Read Also: പേവിഷബാധയേറ്റ് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്‌സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
Story Highlights : kollam rabies death 7 year old girl girl mother on throwing waste to her house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here