പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം, പാക് പ്രധാന നഗരങ്ങൾ ഇരുട്ടിൽ; ശക്തമായ തിരിച്ചടി നൽകുമെന്ന് എന്ന് എസ് ജയശങ്കർ

ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കും. തിരിച്ചടിക്കും എന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു.
യു.എസ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും ജയ്ശങ്കർ പറഞ്ഞു.
അതേസമയം പാക് അധീന കശ്മീർ, ലാഹോർ, കറാച്ചി, സിയാൽകോട്ട്, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ സമ്പൂർണ അടച്ചുപൂട്ടലിന് പാക് സർക്കാർ ഉത്തരവിട്ടു. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്.
മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാകിസ്താൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പരാജയപ്പെടുത്തി.
Story Highlights : S jaishankar against pak attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here