അനെക്‌സ് ടെക്ക്‌ഫെസ്റ്റ് 2025: ശാന്തിനികേതന്‍ സ്‌കൂളിന് ഓവറോള്‍ കിരീടം

പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അനക്‌സ് ഖത്തര്‍, ടെക്‌ഫെസ്റ്റ് 2025 എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ക്വിസ്സ്, മത്സരാടിസ്ഥാനത്തിലുള്ള ശാസ്ത്ര പ്രദര്‍ശനങ്ങള്‍, ടെക്‌നിക്കല്‍ സെമിനാര്‍ എന്നിവ ഉള്‍പെട്ട മത്സര പരിപാടികളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കാളികളായി. ഖത്തറിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിര്‍ളാ പബ്ലീക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്.
പ്രാഥമിക റൗണ്ടിന് ശേഷം കൂടുതല്‍ പോയിന്റ് നേടിയ ആറ് സ്‌കൂളുകളിലെ മൂന്ന് കുട്ടികള്‍ വീതമുള്ള ടീമായാണ് ക്വിസ്സ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ഒന്നാം സ്ഥാനവും നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഡിപിഎസ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും കോര്‍പറേറ്റ് ട്രെയിനറുമായ എ. ആര്‍. രഞ്ജിത് ആയിരുന്നു ക്വിസ്സ് മാസ്റ്റര്‍.
Read Also: ‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി
ടെക്ക്‌നിക്കല്‍ സെമിനാറില്‍ ശാന്തി നികേതന്‍ ഒന്നാം സ്ഥാനവും, നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റില്‍ മോഡലില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ശാന്തി നികേതന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. പ്രൊജക്ട് മത്സരത്തില്‍ രാജഗിരി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ശാന്തി നികേതന്‍ രണ്ടാം സ്ഥാനവും ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍,. റോബോടിക്‌സ് എന്ന വിഷയത്തില്‍ നടന്ന വര്‍ക്കിങ്ങ് മോഡല്‍ മത്സരത്തില്‍ ഡിപിഎസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും, ശാന്തിനികേന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ശാന്തിനികേന്‍ സ്‌കൂളിനാണ് ഓവറോള്‍ കിരീടം.പരിപാടിയില്‍ പ്രധാന അഥിതികളായി എത്തിയ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീഴേസ് പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോളോ, കഹ്‌റാമയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളായ അലി ഇബ്രാഹീം കാര്‍ബൂണ്‍, മുഹമ്മദ് ഖാലിദ് അല്‍ ഷര്‍ഷാനി, ഐ, ബി, പി. സി പ്രസിഡന്റ് താഹ മുഹമ്മദ്, പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഗ്ലോബല്‍ അലുംനി പ്രസിഡന്റ് ഡോ. മാഹാദേവന്‍ പിള്ള എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു.. ടോസ്റ്റ് മാസ്റ്റേഴ്‌സായ ലോര്‍നാലിന്റ്, അബ്ദുള്ള പൊയില്‍, നജീബ് അബ്ദുല്‍ ജലീല്‍, യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളോജിയിലെ പ്രൊഫസര്‍മാരായ, ഡോ. മുഹമ്മദ് ഷെയ്ക്ക്, ഡോ. ഫര്‍ഹാത് അബ്ബാസ്, ഡോ. അലി ഹസ്സന്‍, റാഖിബ് അന്‍വ്വറുദ്ദീന്‍, ഡോ.മുഹമ്മദ് സുബൈര്‍, ഫൈസാന്‍ റാഷിദ്, യൂസുഫ് വണ്ണാറത്ത് എന്നിവര്‍ വിവിധ മത്സരയിനങ്ങളില്‍ വിധി നിര്‍ണ്ണയം നടത്തി.
Story Highlights : tech fest santhinikethan school winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here