‘കെ സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്, കെപിസിസി അധ്യക്ഷ മാറ്റം ആരുടെ താത്പര്യത്തിന്?’; വെള്ളാപ്പള്ളി നടേശൻ

കെ സുധാകരനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ആരുടെ താത്പര്യത്തിനാണ് മാറ്റുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബൊമ്മകളെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആവശ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .
കെ സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ട്. സുധാകരൻ അല്ലാതെ ആരെ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
അതേസമയം നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോര്‍ഡ്. ‘കെ സുധാകരന്‍ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകം.
Story Highlights : Vellappally Natesan supports K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here