ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍; പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു

ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളില്‍ സ്‌ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ 10 മണിക്ക്.
ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ബ്ലാക്ക്ഔട്ടെന്നും മേഖലയില്‍ സൈറന്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍ ഇന്നലെ ലക്ഷ്യം വെച്ചത് 26 കേന്ദ്രങ്ങളെയെന്നാണ് സൂചന. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയില്‍ കനത്തവെടിവെപ്പ് തുടരുന്നു.
അതിനിടെ, പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. നൂര്‍ഖാന്‍, റഫീഖി, മുരിദ് എയര്‍ബേസുകള്‍ അടച്ചു. പാക് വ്യോമപാത പൂര്‍ണമായും അടച്ചു.
Read Also: പാക് ഡ്രോണുകള്‍ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍; അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കാൻ നിർദേശം
അതേസമയം, ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനവും പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്.
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്.
Story Highlights : Pakistan continuing provocation in Jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here