ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളിയുടെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന നടത്തുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് രണ്ട് മണിക്കൂറിലധികമായി പരിശോധന ആരംഭിച്ചിട്ട്.
കഴിഞ്ഞ ദിവസം ഇയാളെ മഹാരാഷ്ട്ര നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ഈ മാസം 13 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്‌തെന്നും കേസുണ്ട്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്.
Story Highlights : Maharashtra ATS raids house of Malayali who criticized Operation Sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here