‘2001 നേക്കാൾ വലിയ വിജയം കോൺഗ്രസിന് നേടാൻ കഴിയും, പുതിയ നേതൃത്വത്തിൽ സമ്പൂർണ്ണ വിശ്വാസം’; എ.കെ ആന്റണി

പുതിയ നേതൃത്വത്തിൽ സമ്പൂർണ്ണ വിശ്വാസമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനങ്ങളെയും കൂട്ടി യോജിപ്പിക്കാൻ ആകും. തീരദേശ മാലോയോര ജനങ്ങളെയാണ് എനിക്ക് ഏറെ ഇഷ്ടം. മലയോര കർഷർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് സാധിക്കും.
ചുമതലേയേറ്റെടുക്കുന്നതിന് മുൻപായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.
മലയോര കർഷകന്റെ പുത്രൻ കെ പി സി സി പ്രസിഡന്റ് ആയിരിക്കുന്നു. പുളിക്കൽ ഗ്രാമത്തി ഗ്രാമത്തിൽ നിന്ന് പടിപടിയായി വളർന്ന് കോൺഗ്രസ് തലപ്പത്തെത്തിയിരിക്കുന്നു. 2001 നേക്കാൾ വലിയ വിജയം കോൺഗ്രസിന് പുതിയ നേതൃത്വത്തിലൂടെ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എ കെ ആന്റണി വ്യക്തമാക്കി.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ചാണ് സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനമേൽക്കുക. കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.
Story Highlights : Ak antony praises sunny joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here