എം.ജി സര്‍വകലാശാലയിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചില്ലെന്ന് പരാതി

എം.ജി സര്‍വകലാശാലയിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചില്ലെന്ന് പരാതി. 2023-24 വര്‍ഷത്തെ ഫെല്ലോഷിപ്പില്‍ നിന്ന് സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ഥികളെ ഒഴിവാക്കിയെന്നാണ് ആരോപണം. ഉത്തരവ് പുനപ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല സെനറ്റ് അംഗം സജിത്ത് ബാബു വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി. ആവശ്യം ഉന്നയിച്ച് വൈസ് ചാന്‍സിലര്‍ക്ക് കത്തും നല്‍കി.
എംജി സര്‍വകലാശാലയില്‍ മുഴുവന്‍ സമയ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ നിന്ന് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ഥികളെ പുറത്തായിരിക്കുന്നു. ഇതില്‍ നാളിതുവരെ യൂണിവേഴ്‌സിറ്റിയുടെ മറുപടി ലഭിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.
101 ഗവേഷകര്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നവരാണ്. സര്‍വകലാശാലയുടെ കീഴിലെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ ഗവേഷണം നടത്തുന്നവരില്‍നിന്ന് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലാന്‍ ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഇത് സംഭവിച്ചതെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇത് നല്‍കുമെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.
Story Highlights : Complaint that self-financing students at MG University did not receive Junior Research Fellowship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here