Advertisement

”നിങ്ങളെ മിസ് ചെയ്യും ചീക്കു!” വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഗംഭീര്‍

8 hours ago
Google News 2 minutes Read

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും ടെസ്റ്റ് കുപ്പായം അഴിച്ചത്. ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ.

വിരാട് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗംഭീറും പ്രതികരിച്ചു.”സിംഹത്തിന്റെ അഭിനിവേശമുള്ള മനുഷ്യൻ ” നിങ്ങളെ മിസ് ചെയ്യും ചീക്കു..! എന്നായിരുന്നു ​ഗംഭീറിന്റെ പ്രതികരണം. എക്സിലാണ് താരം കുറിപ്പിട്ടത്.

കരിയറിൽ 10,000 ടെസ്റ്റ് റൺസ് സ്വന്തമാക്കണമെന്ന മോഹം ഒരിക്കൽ വിരാട് കോലി പങ്കുവച്ചിരുന്നു എന്നാൽ ഇതിന് കാത്തിരിക്കാതെയാണ് വിരാടിന്റെ പടിയിറക്കം.

ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായും വിരാട് കോലിയുടെ വിരമിക്കലിനോട് പ്രതികരിച്ചു. ലോര്‍ഡ്സില്‍ നിങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം ഉണ്ട്. ഹൃദയംകൊണ്ടും നിശ്ചയദാര്‍ഢ്യത്തോടെയും അഭിമാനത്തോടെയുമാണ് നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതെന്ന് ജയ് ഷാ കുറിച്ചു.

മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗും വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ചു. അഭിനന്ദനങ്ങള്‍ വിരാട് അസാമാന്യമായൊരു ടെസ്റ്റ് കരിയറിന്. ടെസ്റ്റ് ക്രിക്കറ്റിനോട് നിങ്ങള്‍ പുലര്‍ത്തിയ ആവേശവും അര്‍പ്പണവും കാണാന്‍ തന്നെ സന്തോഷമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ വലിയ അംബാസഡാറായിരുന്നു താങ്കളെന്നും സെവാഗ് കുറിച്ചു.

വിരാട്, നമ്മൾ ഒരു കാലഘട്ടം ഒരുമിച്ച് പങ്കിട്ടു, ഒരുമിച്ച് പ്രതിസന്ധികളെ നേരിട്ടു, ടെസ്റ്റ് ക്രിക്കറ്റിന്‍റെ നീണ്ട ദിനങ്ങൾ അഭിമാനത്തോടെ ജീവിച്ചു. വെള്ള വസ്ത്രത്തിൽ നിങ്ങളുടെ ബാറ്റിംഗ് എക്കാലത്തും സവിശേഷമാണ് – കണക്കുകളില്‍ മാത്രമല്ല, സമീപനത്തിലും സമര്‍പ്പണത്തിലും പ്രചോദനത്തിലും. എല്ലാവിധ ആശംസകളുമെന്നായിരുന്നും ഹര്‍ഭജന്‍റെ കുറിപ്പ്.

Story Highlights : gautam gambhir responds to virat kohli retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here