Advertisement

ഖത്തറിൽ തൊഴിലാളിദിനം ആഘോഷമാക്കി ഐ.സി.ബി.എഫ് ‘രംഗ് തരംഗ്’; കുറഞ്ഞ വരുമാനക്കാരായ 20 ദീർഘകാല പ്രവാസികളെ ആദരിച്ചു

11 hours ago
2 minutes Read

ഏഷ്യൻ ടൗണിനെ ആഘോഷ നഗരിയാക്കി ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്)അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ”രംഗ് തരംഗ്” പരിപാടിയിൽ വൻ ജനപങ്കാളിത്തം. മെയ് 9-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിലെ പാർക്കിംഗ് ഏരിയയിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു.

നേപ്പാൾ അംബാസഡർ രമേശ് ചന്ദ്ര പൗധേൽ, ICBF കോ ഓർഡിനേറ്റിങ് ഓഫിസർ ഈ ഷ് സിംഗാൾ, ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പോലീസ് ഡയറക്ടർ ഡോ. ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ സമയഹ്, തൊഴിൽ മന്ത്രാലയം പ്രതിനിധി സലിം ദാർവിഷ് അൽ മുഹന്നദി , അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) പ്രതിനിധി മാക്‌സ് ട്യൂണാൻ , നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (NHRC) പ്രതിനിധി ക്യാപ്റ്റൻ നാസർ മുബാറക് അൽ ദോസരി, അബ്ദുൽ സാലിഹ് അൽ ശമ്മാരി (മയക്ക് മരുന്ന് വിഭാഗം) ഡോ: മുഹമ്മദ് അൽ ഹജ്ജാജ് (ആരോഗ്യ മന്ത്രാലയം) അബ്ദുല്ല അഹമ്മദ് അൽ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സൻ (വർക്കേഴ്‌സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് ), ഖാലിദ് അബ്ദുൽ റഹ്‌മാൻ ഫഖ്‌റു (തൊഴിൽ മന്ത്രാലയം ) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ഖത്തറിൽ മൂന്നു പതിറ്റാണ്ടിലേറെ പൂർത്തിയാക്കിയ കുറഞ്ഞ വരുമാനക്കാരായ ഇരുപത് പേരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. പുത്തൂർ ആർ ശശിധരൻ, സുബ്ബയ്യ മുരുഗൻ, കാക്കോത്തിയിൽ യൂസഫ്, കിഴക്കയിൽ മഹമൂദ്, ചാത്തേരി സൈനുദീൻ, ഇമാംസ ജെബിർ, ടി. പി. കാദർ അഷ്‌റഫ്, സുന്ദരൻ കേശവൻ, കുയ്യയിൽ അമ്മദ്, അജ്മൽ ഖാൻ, നാൻസി എം.ഗബ്രിയേൽ, എം.പി. ഹമീദ്, ഹസ്സൻ അബ്ദുൽ റഹ്മാൻ, കായൽ മഠത്തിൽ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്‌ദു,ബൂട്ട സിംഗ്, ഭൂപീന്ദർ പ്രസാദ് താക്കൂർ , നരവേണി ബൂമയ്യ എന്നിവരെയാണ് ആദരിച്ചത്.ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ഐ.സി.ബി.എഫ്. സമ്മാനിച്ചതെന്ന് ആദരം ഏറ്റുവാങ്ങിയവർ പ്രതികരിച്ചു.

ഐ.സി.ബി.എഫിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളും ഖത്തറിലെ ഇന്ത്യൻ സാംസ്‌ക്കാരിക സംഘങ്ങളും അരങ്ങിലെത്തിച്ച വൈവിധ്യമാർന്ന സംഗീത,നൃത്ത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ് ), ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐ. എസ്.സി പ്രസിഡന്റ്), അബ്ദുൽ സത്താർ (ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, ഉപദേശക സമിതി ചെയർമാൻ കെ.എസ. പ്രസാദ്, മുൻ പ്രസിഡന്റുമാരായ നീലങ് ശു ഡേ,പി.എൻ ബാബുരാജൻ, സിയാദ് ഉസ്മാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ജാഫർ തയ്യിൽ,എം.സി. മെമ്പർമാരായ നിർമല ഗുരു, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിംഗ്, മാണി ഭാരതി എന്നിവർ നേതൃത്വം നൽകി.

Story Highlights : ICBF celebrates Labor Day in Qatar with ‘Rang Tarang’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top