Advertisement

‘കെ സുധാകരൻ ശക്തനായ നേതാവ്, പുതിയ KPCC പ്രസിഡന്റിനെ സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല’: പത്മജ വേണുഗോപാൽ

15 hours ago
1 minute Read

മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അറിയാൻ സാധ്യതയില്ല.

മലബാറിൽ നിന്നുപോലും ചില ചോദിച്ചിരുന്നു ഇതാരാണ് എന്ന്. ഫോട്ടോ കണ്ടാൽ തിരിച്ചറിയണം എന്ന കെ മുരളീധരന്റെ പ്രസ്താവന ശരിയാണ്. കെ മുരളീധരനെ പോലെയുള്ളവരെ ഒഴിവാക്കിയത് എന്തുകൊണ്ട് എന്ന് അറിയില്ല.

ഇപ്പോഴും ജാതി സമവാക്യങ്ങൾക്ക് കോൺഗ്രസ്‌ പ്രാധാന്യം നൽകുന്നു. തെറ്റ് തിരിത്തുമെന്ന് കോൺഗ്രസ്‌ വാദം അംഗീകരിക്കുന്നില്ല. തന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇതുവരെ അന്വേഷണം നടത്താത പാർട്ടിയാണ് കോൺഗ്രസ്. ബിജെപി ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നു കോൺഗ്രസ്‌ ഇപ്പോഴും പഴയക്കാലത്ത് എന്നും പത്മജ വേണുഗോപാൽ വിമർശിച്ചു.

പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനവുമായി കെ മുരളീധരൻ. വടകരയില്‍ കാലുകുത്തിയപ്പോള്‍ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും പോയെന്നും മുരളി പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തുവിട്ട കേന്ദ്ര നേതൃത്വത്തെ മുരളീധരൻ അഭിനന്ദിച്ചു.

Story Highlights : Padmaja Venugopal Praises k sudhakran as kpcc president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top