‘ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്ന പാകിസ്താന്‍ ലോകത്തോട് കരഞ്ഞപേക്ഷിച്ചു’ ; പ്രധാനമന്ത്രി

ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്നുവിറച്ച പാകിസ്താന്‍, ലോകത്തോട് കരഞ്ഞപേക്ഷിച്ചെന്ന് പ്രധാനമന്ത്രി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ ഗത്യന്തരമില്ലാതെ ഇന്ത്യന്‍ DGMOയെ വിളിച്ച് വെടിനിര്‍ത്തലിന് അപേക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വെടിനിര്‍ത്തലിന് അമേരിക്കന്‍ ഇടപെടലുണ്ടായെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം പ്രധാനമന്ത്രി തള്ളി. ഭീകരതയെ കുറിച്ചും POK-യെകുറിച്ചും മാത്രമാണ് പാകിസ്താനോട് ഇനി ചര്‍ച്ചയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തിരിച്ചടിക്ക്് പിന്നാലെ പാകിസ്ഥാന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുവെന്നും സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാകിസ്താന്റെ ഹൃദയത്തില്‍ വരെ ഇന്ത്യ തിരിച്ചടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഭീകരരും സിന്ദൂര്‍ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങള്‍ മറുപടി നല്‍കിയത്. ഇന്ത്യയുടെ ഡ്രോണുകള്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. തീവ്രവാദികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നല്‍കിയത്. തീവ്രവാദികള്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രതികാരം തങ്ങള്‍ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
തീവ്രവാദികളെയും തീവ്രവാദികളെ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല. ന്യൂക്ലിയര്‍ ഭീഷണി ഒന്നും തങ്ങള്‍ സഹിഷ്ണുതയോടെ കേട്ടിരിക്കില്ല. തീവ്രവാദത്തിനെതിരെ സീറോ ടോളറന്‍സ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു നടക്കില്ല, തീവ്രവാദവും വ്യാപാരവും ഒരുമിച്ചു നടക്കില്ല,രക്തവും ജലവും ഒരുമിച്ചു ഒഴുകില്ല. ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല. ഭാരതം ശക്തമായി തുടരേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. തിരിച്ചടിക്ക് പിന്നാലെ പാകിസ്താന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞു. സഹതാപം പിടിച്ച് പറ്റാന്‍ ശ്രമിച്ചവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Pakistan went crying to the world for ceasefire; PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here