Advertisement

ജോര്‍ജ് ബുഷിന് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്

2 days ago
4 minutes Read
Donald Trump becomes the first US president to visit Qatar since George Bush

ജോര്‍ജ് ഡബ്‌ള്യു ബുഷിന് ശേഷം പ്രസിഡന്റ് പദവിയിലിരിക്കെ ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്.2003 ജൂണ്‍ 4-5 തീയതികളില്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഖത്തറില്‍ ചരിത്ര സന്ദര്‍ശനം നടത്തിയിരുന്നു. ഈ യാത്രയില്‍ അദ്ദേഹം അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്തെ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. (Donald Trump becomes the first US president to visit Qatar since George Bush)

ഈജിപ്ത്, ജോര്‍ഡന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ബുഷ് ഖത്തറിലുമെത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനം ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ ഖത്തര്‍ യാത്ര എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടി.

Read Also: പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടൻ; സണ്ണി ജോസഫ്

മറ്റ് യുഎസ് പ്രസിഡന്റുമാര്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും,ഖത്തര്‍ സന്ദര്‍ശിച്ചിരുന്നില്ല. അതേസമയം,യുഎസും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം സജീവമായി തുടര്‍ന്നിരുന്നു. ഖത്തരി നേതാക്കളുടെ അമേരിക്കന്‍ ഉന്നതതല സന്ദര്‍ശനങ്ങളും ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരുമായുള്ള നയതന്ത്ര ഇടപെടലുകളും സജീവമാണ്.രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി റോമിലെത്തിയത് ഒഴിച്ചാല്‍, ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനമാണ് ഇത്.

Story Highlights : Donald Trump becomes the first US president to visit Qatar since George Bush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top