Advertisement

‘സുധാകരന് ഒരു ആഗ്രഹമുണ്ടായിരുന്നു, ഭരണ മാറ്റമുണ്ടായി മനസിൽ സന്തോഷത്തോടുകൂടി പുതിയ ആൾക്ക് ബാറ്റൺ കൈമാറണമെന്നത്’: കെ.മുരളീധരന്‍

12 hours ago
Google News 1 minute Read

കെ സുധാകരന് പിന്തുണയുമായി കെ മുരളീധരൻ. സുധാകരൻ പ്രയാസങ്ങൾ പറഞ്ഞു എന്നു മാത്രം. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട് എന്നല്ല അതിൻ്റെ അർത്ഥം. സ്വാഭാവികമായി ഒരു വ്യക്തി ഒഴിയുമ്പോൾ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തും.

ഞങ്ങളൊക്കെ അദ്ദേഹം തുടരണമെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചത്. ഹൈക്കമാൻഡ് തീരുമാനിച്ചു. അത് തങ്ങളെല്ലാവരും അംഗീകരിക്കുകയും ചെയ്തു. മാന്യമായി സുധാകരൻ സ്ഥാനമൊഴിഞ്ഞ് ബാറ്റൺ സണ്ണി ജോസഫിന് കൈമാറി.

സുധാകരന് ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരു ഭരണ മാറ്റമുണ്ടായി മനസ്സിൽ സന്തോഷത്തോടുകൂടി പുതിയ ആൾക്ക് ബാറ്റൺ കൈമാറണമെന്ന്. പാർട്ടി പറഞ്ഞത് അദ്ദേഹം അനുസരിച്ചിട്ടുണ്ട്. ഇന്നത്തെ പ്രസ്താവന ഒരു അച്ചടക്ക ലംഘനമായി കാണാൻ കഴിയില്ല. പറഞ്ഞത് ഒരു തെറ്റായി കാണേണ്ടതില്ല.

തലമുറ മാറ്റം വേണം എന്നതാണ് ഹൈമാൻഡ് തീരുമാനിച്ചു. പഴയ ആളുകളെ മുഴുവൻ തഴയുക എന്നതല്ല. യുവരക്ത്വങ്ങൾ കൂടുതൽ വരിക എന്നതാണ്. 51 സീറ്റുകൾ പുതുമുഖങ്ങൾക്ക് നൽകി. പക്ഷേ ഒരാൾ മാത്രമാണ് ജയിച്ചത്. എന്ന് കരുതി ചെറുപ്പക്കാർക്ക് കൊടുക്കരുത് എന്നല്ല.

അടുത്ത ജനുവരി ആകുമ്പോൾ തന്നെ ഘടകക്ഷികളുമായി ചർച്ച നടത്തി സ്ഥാനാർത്ഥികളെ തീരുമാനിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹാരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം പുനസംഘടന നടത്താൻ.

ചാനലിലൂടെ അല്ലാതെ തങ്ങളോട് നേരിട്ട് ആലോചിക്കാൻ തയ്യാറാകണം. നേരിട്ട് ആശയവിനിമയം നടത്താൻ തയ്യാറാകണം. ഭരണവിരുദ്ധവികാരം ശക്തമാണ്. എന്ത് പിആർ വർക്ക് എൽഡിഎഫ് നടത്തിയാലും യുഡിഎഫ് ജയിച്ചു വരും. തരൂരിന് മുന്നറിയിപ്പ് നൽകിയത് നല്ല കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

Story Highlights : K Muraleedharan support over K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here