Advertisement

‘റാസ’ നാളെ മുതൽ തീയറ്ററുകളിൽ

May 15, 2025
Google News 2 minutes Read

ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ”റാസ” മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.ജിപ്‌സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായര്‍, ജാനകിദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Read Also: ‘എ ഡ്രമാറ്റിക്ക് ഡെത്ത് ‘ നാളെ മുതൽ തീയറ്ററുകളിൽ

ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു.ജെസന്‍ ജോസഫ്, അനസ്സ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ്സ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു.മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍, അജിന്‍ രമേഷ് എന്നിവരാണ് ഗായകര്‍.

Story Highlights : ‘Raasa’ in theaters from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here