മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ആളെ തടവിലാക്കിയെന്ന് പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്; സംഭവം വാര്‍ത്തയായത് ജനീഷ് കുമാര്‍ ഇടപെട്ടതോടെ

മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയെ കോന്നി എംഎല്‍എ കെ യു ജനീകുമാര്‍ ബലമായി മോചിപ്പിച്ച സംഭവം വിവാദമായിരുന്നു. ( case against 3 forest department employees konni)
കോന്നിയില്‍ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ആളുടെ പരാതിയിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ എഫ്‌ഐആറില്‍ പറയുന്നില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also: ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും
പരാതിക്കാരനെ പ്രതിയാക്കിയെന്നും ഇയാളെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഇയാള്‍ക്ക് അന്നേദിവസം പൈനാപ്പിള്‍ കയറ്റിയയ്ക്കാന്‍ സാധിച്ചില്ലെന്നും ഇതുമൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്‌ഐആറിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാനയെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്നവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
Story Highlights : case against 3 forest department employees konni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here