കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ; മികച്ച നവാഗത സംവിധായകനായി മോഹൻലാൽ

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് “ബറോസ് ” എന്ന സിനിമയുടെ സംവിധായകൻ മോഹൻലാലിന് ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ജെ. ജെ. കുറ്റിക്കാട്ടും , ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമ്മയും ചേർന്ന് സമർപ്പിച്ചു. കൊച്ചി കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്,ജോഷി എബ്രഹാം,ശ്രുതി എസ്. എന്നിവർ പങ്കെടുത്തു.
Read Also: ശ്രീനാഥ് ഭാസിയുടെ ‘കള്ളൻ’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്
ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ ചടങ്ങാണ് ഇന്ന് നടന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത “ബറോസ്” എന്ന സിനിമ കണ്ട കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത അഫ്രിൻ ഫാത്തിമമ്മ അദ്ദേഹത്തിന് അവാർഡ് സമർപ്പിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. ഭിന്നശേഷിയിൽ പെട്ട കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവൻ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
Story Highlights : Mohanlal to receive Kalabhavan Mani Memorial Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here