Advertisement

റാപ്പർ വേടനെതിരായ വിവാദ പ്രസംഗം; എൻ ആർ മധുവിന് എതിരെ കേസ്

7 hours ago
2 minutes Read

റാപ്പർ വേടനെതിരായ വിവാദ പ്രസംഗത്തിൽ ആർ എസ് എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ കേസ്. കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്ന് എഫ് ഐ ആർ. സിപിഐഎം നേതാവിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപ ആഹ്വാനത്തിന് ശ്രമിച്ചുവെന്നാണ് എഫ് ഐ ആർ.

കിഴക്കേ കല്ലട ക്ഷേത്രത്തിൽ നടത്തിയ പൊതു പരിപാടിക്കിടെയാണ് വേടനെതിരെ എൻആർ മധു വിവാദ പ്രസം​ഗം നടത്തിയത്. വേടനെ ജാതിപരമായ രീതിയിൽ ആക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു‌. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

Read Also: ‘വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസം’; വേടനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപർ

വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നു എൻ ആർ മധു പറഞ്ഞത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.

Story Highlights : Police registers case against Editor-in-Chief of Kesari Weekly NR Madhu in speech against Rapper Vedan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top