പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

കോഴിക്കോട് വടകര പാക്കയിൽ പ്രൊവിഡന്റ് ഫണ്ട് പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു നൽകാൻ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അധ്യാപിക പ്രധാനാധ്യാപകനെ സമീപിച്ചത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാര്യം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം പണം നല്‍കാന്‍ പോയി. പിന്നാലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 10,000 രൂപ പണമായും ബാക്കി തുക ചെക്കുമാണ് അധ്യാപിക കൈമാറിയത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അധ്യാപകനെ പിടികൂടിയത്.
Story Highlights : Teacher arrested in Kozhikode while taking bribe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here