പുതിയതായി നിയമിച്ചവര്‍ ഒഴികെ എല്ലാവരേയും മാറ്റിയേക്കും; സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി

സമ്പൂര്‍ണ പുനസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. പുതുതായി നിയമിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ വയ്ക്കാനാണ് നീക്കം. രണ്ടുമാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കും. (KPCC prepares for complete reorganization)
കെ.പി.സി.സി നേതൃമാറ്റത്തെ തുടര്‍ന്നുണ്ടായ എതിര്‍പ്പ് തല്‍ക്കാലം പരിഗണിക്കേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാന്‍ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തില്‍ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന. ജനറല്‍ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാന്‍ പ്രധാന നേതാക്കള്‍ ഇപ്പോഴേ സമ്മര്‍ദം ആരംഭിച്ചു.
ഡി.സി.സിയിലും അടിമുടി മാറ്റമാണ് വരുന്നത്. നാല് ജില്ലകള്‍ ഒഴികെ മുഴുവന്‍ ഇടത്തും പുതിയ അധ്യക്ഷന്‍മാര്‍ വരും. കൂടുതല്‍ ചെറുപ്പക്കാരെ പരിഗണിക്കാനാണ് ആലോചന. ഡി.സി.സി ഭാരവാഹികളെ അപ്പാടെ മാറ്റും. രണ്ടുമാസത്തിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിനിടയില്‍ ഉണ്ടാകുന്ന എതിര്‍പ്പുകളെ എങ്ങനെ മറികടക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുങ്ങുമ്പോള്‍ പൂര്‍ണ്ണസജ്ജമായ പുതിയ ടീം എന്നുള്ളതാണ് കെപിസിസി ലക്ഷ്യമിടുന്നത്.
Story Highlights : KPCC prepares for complete reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here