എല്ലാം മറക്കുന്നു, മനസ് ഒന്നിലും നില്‍ക്കുന്നില്ല! ബ്രെയിന്‍ ഫോഗ് നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ?; ഈയൊരു ചെറിയ കാര്യം ചെയ്താല്‍ മതി

ഓര്‍മയും ഏകാഗ്രതയും ഭാവനയും താത്കാലികമായെങ്കിലും നഷ്ടപ്പെട്ടത് പോലെ തോന്നുക, ഒന്നിലും ഉറച്ച് നില്‍ക്കാതെ മനസ് അലയുക, ചിന്തകള്‍ക്ക് ഒരു വ്യക്തതയും ഇല്ലാതിരിക്കുക, ഒന്നിനും മൂഡില്ലാതിരിക്കുക, ക്രിയേറ്റീവാകാന്‍ പറ്റാതിരിക്കുക തുടങ്ങിയവ ചില ദിവസങ്ങളില്‍ നിങ്ങള്‍ക്കും ഉണ്ടാകാറില്ലേ? ബ്രെയിന്‍ ഫോഗ് എന്നാണ് ഈ അവസ്ഥകളെയെല്ലാം ചേര്‍ത്ത് വിളിക്കുന്നത്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെങ്കിലും വല്ലാതെ നമ്മെ അസ്വസ്ഥതപ്പെടുത്തുകയും മൂഡ് കളയുകയും ചെയ്യുന്ന ഒന്നാണിത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്, ചില പ്രത്യേക തരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക്, കീമോ തെറാപ്പി ചെയ്യുന്നവര്‍ക്ക്, പ്രമേഹം ഉള്ളവര്‍ക്ക് ഒക്കെ ബ്രെയിന്‍ ഫോഗ് അവസ്ഥയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. (simple solution for brain fog)
Read Also: ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ബ്രെയിന്‍ ഫോഗിന്റെ പ്രധാന ലക്ഷണങ്ങള്‍
ഏകാഗ്രതയില്ലായ്മ
വല്ലാത്ത ആശയക്കുഴപ്പങ്ങളില്‍ പെട്ടുപോകുക
മനസിനും ശരീരത്തിനും തോന്നുന്ന തളര്‍ച്ച
മറവി
ഓര്‍മകളും ചിന്തകളും മുറിഞ്ഞുപോകുന്നത് പോലെ തോന്നുക
മനസ് വല്ലാതെ ക്ഷീണിച്ച് അവശമായതുപോലെ തോന്നുക
സംസാരിക്കുമ്പോള്‍ കൃത്യമായ വാക്കുകള്‍ കിട്ടാത്തതുപോലെ തോന്നുക
എന്തെങ്കിലും ചിന്തിച്ചോ മനസിലാക്കിയോ എടുക്കാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുക
മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാനോ കൃത്യമായി ഉത്തരം കൊടുക്കാനോ പറ്റാതെ വരിക
ബ്രെയിന്‍ ഫോഗിന്റെ ചില കാരണങ്ങള്‍
ഉറക്കക്കുറവ്
ഫോണിന്റെ അമിതമായ ഉപയോഗം
പ്രമേഹം
ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍
വിഷാദരോഗം
ഓട്ടിസം അല്ലെങ്കില്‍ എഡിഎച്ച്ഡി
പ്രസവസമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
കീമോതെറാപ്പി
പോഷകാഹാരക്കുറവ്
മാനസിക സമ്മര്‍ദം
കൊവിഡ് വന്നുപോയവര്‍ക്ക് കൂടുതലായി ബ്രെയിന്‍ ഫോഗുണ്ടാകാന്‍ സാധ്യതയുണ്ട്
ബ്രെയിന്‍ ഫോഗിന് ലളിത പരിഹാരം
ബ്രെയിന്‍ ഫോഗിന് എല്ലാവര്‍ക്കും പറ്റുന്ന ഒരു പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലേയും യുഎസിലേയും ശാസ്ത്രജ്ഞര്‍. ഒരു ഇഗ്നൈറ്റ് പഠനം 65 മുതല്‍ 80 വയസുവരെയുള്ളവരില്‍ നടത്തിയ വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്. അരമണിക്കൂര്‍ എന്തെങ്കിലും വിധത്തിലുള്ള വ്യായാമം ചെയ്യുകയാണ് ഇതിനുള്ള പരിഹാരം. ഇത് ചിലപ്പോള്‍ അരമണിക്കൂര്‍ നടത്തമാകാം. പടിക്കെട്ടുകള്‍ കയറുന്നതാകാം. അല്ലെങ്കില്‍ ജിമ്മില്‍ പോയുള്ള വ്യായാമമാകാം. ചെറുതായൊന്ന് വിയര്‍ത്ത് വന്നാല്‍ ബ്രെയിന്‍ ഫോഗ് പമ്പകടക്കുമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്.
Story Highlights : simple solution for brain fog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here