‘സർക്കാരിനോട് പറയുന്നതിനെക്കാൾ ഫലം, കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടും’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ കത്തോലിക്കാ കോൺഗ്രസിന്റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വിമർശനം.
സ൪ക്കാ൪ മലയോര ജനതയെ കാണുന്നത് വന്യ മൃഗങ്ങളുടെ ഭക്ഷണമായാണ്. 924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദി നിഷ്ക്രിയത്വം തുടരുന്ന സംസ്ഥാന സ൪ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
കോടികൾ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല.
വനം വകുപ്പ് ചെയ്യുന്നത് ക൪ഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലെന്നും അദ്ദേഹം വിമ൪ശിച്ചു. മലയോര ക൪ഷകരെ ഇല്ലായ്മ ചെയ്യാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വനം വകുപ്പ് ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Highlights : Joseph Pamplani Slams Govt Over Wild Animal Attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here