Advertisement

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം: 3 പേർ കസ്റ്റഡിയിൽ, കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്ന് കണ്ടെത്തൽ

7 hours ago
1 minute Read

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് യുവാവാവായ അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പോലീസ് കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം മൂന്നായി.
പിടിയിലായ രണ്ട് പേർ കൊണ്ടോട്ടി സ്വദേശികളും, ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. കാറിൽ എത്തിയ മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

അതിനിടെ അനൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്നാണു സൂചന.

Story Highlights : One more arrested in Koduvally kidnapping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top