Advertisement

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു; കുടിവെള്ളത്തിനായി സജ്ജികരിച്ച വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റു

3 hours ago
Google News 1 minute Read

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരണപ്പെട്ടത്. പമ്പയിൽ വച്ചായിരുന്നു അപകടം.പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പമ്പയിൽ എത്തുന്നതിന് തൊട്ടുമുൻപ് രണ്ടാം നമ്പർ ഷെഡ്ഡിൽ കുടിവെള്ളം ക്രമീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പൈപ്പ് കണക്ഷനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് നിഗമനം.

Story Highlights : Women death after sabarimala darshan shock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here