Advertisement

‘ശശി തരൂർ വിവാദം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം’; ജോൺ ബ്രിട്ടാസ്

12 hours ago
2 minutes Read

കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധി സംഘത്തിൽ ഡോ. ശശി തരൂരിനെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി ട്വന്റിഫോറിനോട്. അദ്ദേഹത്തിൻറെ യോഗ്യതയെക്കുറിച്ച് ചർച്ചകൾ വരുന്നത് ഗുണകരമല്ല. വിദേശ നയതന്ത്ര മേഖലയിൽ വൈദഗ്ധ്യമുള്ള ആളാണ് ഡോ. ശശി തരൂർ. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ സംഘത്തിൻറെ ഭാഗമാവുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ യാത്ര. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും. വിവിധ രാജ്യങ്ങളിൽ എത്തുന്ന പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, പ്രമുഖർ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഓരോ ദിവസത്തെയും സാഹചര്യം മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും. വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ആദ്യം സംഘമാണ് ഇന്ന് യാത്ര തിരിക്കുന്നത്. യുഎഇ , ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലാണ് ആദ്യ സംഘം സന്ദർശനം നടത്തുക. ഇടി മുഹമ്മദ് ബഷീർ, ബാൻസുരി സ്വരാജ് ഉൾപ്പെടെ സംഘത്തിൽ ഏഴ് അംഗങ്ങളാണുള്ളത്.ഈ മാസം 31 വരെയാണ് ആദ്യ സംഘത്തിന്റെ സന്ദർശനം.

Story Highlights : Shashi Tharoor row is Congress’ internal matter: John Brittas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top