അനിരുദ്ധിന്റെ മനം മയക്കുന്ന സംഗീതം ; കിങ്‌ഡത്തിലെ ഗാനം പുറത്ത്

വിജയ് ദേവരക്കോണ്ടയുടെ ആക്ഷൻ അഡ്വെഞ്ചർ ചിത്രം കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു. അനിരുദ്ധ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം അദ്ദേഹത്തോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളിയായ അനുമിതാ നടേശനാണ്. ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ മാത്രമാണ് ഇപ്പൊ റിലീസ് ചെയ്തിരിക്കുന്നത്.
വിജയ് ദേവരക്കോണ്ടക്കൊപ്പം ഭാഗ്യശ്രീ ബോർസും, സത്യദേവ് കാഞ്ചരണയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് ഗാനത്തിന്റെ പേര് ‘ഇദയം ഉള്ളെ വാ’ യും തെലുങ്ക് പതിപ്പിന്റെ പേര് ‘ഹൃദയം ലോപ്പല’ യും ആണ്. തെലുങ്ക് പതിപ്പിന് ഇതിനകം 10 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഇതിനകം റീലിസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നു. ജൂലൈ നാലിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നെ ഭാഷകളിലായി പാൻ ഇന്ത്യൻ ആയി റിലീസ് ചെയ്യും. ഗാനത്തിന്റെ മറ്റ് പതിപ്പുകളിതുവരെ ഇറങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്.
വിഘ്‌നേശ് ശിവനാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന കിങ്‌ഡം നിർമ്മിക്കുന്നത് നാഗവംശി എസ്സും, സായി സൗജന്യയും ചേർന്നാണ്. മലയാളികളായ ജോമോൻ ടി ജോണും, ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Story Highlights :Anirudh’s mesmerizing music; The song from Kingdom is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here