Advertisement

പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്; പാവപ്പെട്ട ജനങ്ങള്‍ ചോദിക്കുന്നു: എത്ര ആടുകളെക്കൂടി ഇനിയും കുരുതി കൊടുക്കണം?

7 hours ago
2 minutes Read
leopard attacked goat in wayanad

പുലിശല്യംകൊണ്ട് പൊറുതിമുട്ടി വയനാട്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കബനിഗിരിയില്‍ പുലി ഒരാടിനെ കൂടി കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട് ആടുകളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. ബത്തേരി നഗരത്തെ വിറപ്പിക്കുന്ന പുലി ഇന്നലെ രാത്രി കാര്‍ യാത്രികന്റെ മുന്നില്‍പ്പെട്ടു. (leopard attacked goat in wayanad)

പ്രമേഹരോഗിയായ പനച്ചിമറ്റത്തെ ജോയിയുടെ ഉപജീവനമാര്‍ഗമാണ് ഇന്നലെ പുലി ഇല്ലാതാക്കിയത്. പശുക്കളെയും ആടുകളെയും വളര്‍ത്തിയാണ് ജോയിയുടെ ഉപജീവനം. ശേഷിക്കുന്ന ഒരാടിനെ കൂടി പുലി ഇന്ന് പുലര്‍ച്ചെ കൊന്നു. ഒരുദിവസം മുമ്പാണ് ഇതേ ആട്ടിന്‍കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകളെ കൊന്നത്. വനംവകുപ്പ് കഴിഞ്ഞ ദിവസം വച്ച കൂട് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആട്ടിന്‍കുട്ടിയെ ഇരയാക്കി വയ്ക്കും. ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ചയായി പുലിസാന്നിധ്യം ഈ മേഖലയിലുണ്ട്. നാട്ടുകാര്‍ രോഷത്തിലാണ്.

Read Also: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു; ചാവക്കാട് സ്വദേശി പിടിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപടര്‍ത്തുന്ന പുലിയെ ഇന്നലെ കണ്ടത് കല്‍പ്പഞ്ചേരി സ്വദേശി മുഹമ്മദ് ആരിഫിന്റെ കാറിന് മുന്നിലായിരുന്നു. മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി. നേരത്തെ പുലിയെ കണ്ട കോട്ടക്കുന്നിനടുത്താണ് പുലി സാന്നിധ്യം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബത്തേരിയില്‍ നേരത്തെ പുലിയെ കണ്ട പുതുശ്ശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്ത് കൂട് വച്ചിട്ടുണ്ട്. കബനിഗിരിയിലെ ജോയിയുടെ ഉപജീവനമാര്‍ഗമായിരുന്ന ആടുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Story Highlights : leopard attacked goat in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top