Advertisement

‘അൻവർ ചെയ്തത് യൂദാസിന്റെ പണി; LDF വൻ വിജയം നേടും; പ്രമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കും’; എംവി ​ഗോവിന്ദൻ

3 hours ago
Google News 2 minutes Read

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ‌ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽ ഡി എഫ് താഴെ തട്ടിൽ മുതൽ സജ്ജമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവർ യു ഡി എഫിന് വേണ്ടി എൽ ഡി എഫിനെ ഒറ്റുകൊടുത്തു. അൻവറിന്റെ യാത്ര യു ഡി എഫിന് വേണ്ടിയാണെന്ന് അദേ​ഹം വിമർശിച്ചു.

അൻവർ യു ഡി എഫിന് വേണ്ടി നെറികെട്ട പണി എടുത്തുവെന്നും യൂദാസിന്റെ പണിയാണ് അൻവർ ചെയ്തതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എന്നാൽ എൽ ഡി എഫ് ഇതിനെയൊക്കെ അതിജീവിക്കും. വൻ വിജയം നേടും. സർക്കാരിന്റെ മൂന്നം ടേമിലേക്കുള്ള യാത്രക്ക് ബലം നൽകുന്ന വിജയം നേടും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എംവി ​ഗോവിന്ദൻ‌ വ്യക്തമാക്കി.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ‘നേട്ടമുണ്ടാക്കുക UDF; ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കും’; ഷാഫി പറമ്പിൽ

പ്രമുഖ സ്ഥാനാർഥിയെ തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർഥി ഇല്ലാത്ത പ്രശ്നം ഒന്നും എൽ ഡി എഫിനില്ല. ഏഴ് ദിവസം കൊണ്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിന് മുന്നിൽ ഒരുപാട് കീറാ മുട്ടികൾ ഉണ്ട്. നിലമ്പൂരിൽ എല്ലാ വർഗീയ കക്ഷികളെയും യു ഡി എഫ് കൂട്ടുപിടിക്കും. ഹിന്ദു, മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Story Highlights : MV Govindan says LDF will win in Nilambur by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here