‘അൻവർ ഫാക്ടർ UDFന് അനുകൂലം, ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ് മാർക്ക് പോലുമില്ലാതെ പരാജയപ്പെടും’; രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണ്ണ അവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ . ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ്മാർക്ക് പോലുമില്ലാതെ പരാജയപ്പെടും. നിലമ്പൂരിൽ വോട്ട് ചെയ്യുക കേരളത്തിലെ പൊതുമനസ്.
ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി UDF ആയിരിക്കും.ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫ് നുണ്ട്. പക്ഷെ എതിർ വശത്ത് പറയാൻ ഒരു പേരുണ്ടോ. സർക്കാരിന്റെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ എന്ന് വെല്ലു വിളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പി വി അൻവർ ഫാക്ടർ യു ഡി എഫ് ന് അനുകൂലം. ഒറ്റ വോട്ടാണ് പി വി അൻവറിന് ഉള്ളതെങ്കിൽ അത് അവർക്ക് ലഭിക്കില്ല. സംഘടനാ തലത്തിൽ പുതിയ ടീമിന് കഴിവ് തെളിയിക്കാനുള്ള അവസരമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം പിണറായിസത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂർ തിരഞ്ഞെടുപ്പെന്ന് പി വി അൻവർ പറഞ്ഞു. പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.ആര് മത്സരിച്ചാലും യുഡിഎഫ് ജയിക്കും. വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ പറഞ്ഞു.
പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും. പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്.
യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. ആരാകണം യുഡിഎഫ് സ്ഥാനാർഥിയെന്ന് താൻ പറയില്ലെന്ന് പി.വി.അൻവർ പ്രതികരിച്ചു. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവർക്കാണെന്നും സങ്കീർണ്ണമായ ഒരു വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ 100 രൂപ കൂട്ടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.
Story Highlights : Rahul Mamkoottathil on Nilambur Byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here