Advertisement

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മാനേജര്‍; പൊലീസില്‍ പരാതി നല്‍കി

May 26, 2025
2 minutes Read

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മാനേജറുടെ പരാതി. നിലത്തിട്ട് ചവിട്ടിയെന്നും ആരോപണം. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍
വിപിന്‍ കുമാറിന്റെ മൊഴി എടുത്തു. അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.

Read Also: ജീത്തു ജോസഫിന്റെ’വലതുവശത്തെ കള്ളൻ’ ; ചിത്രീകരണം ആരംഭിച്ചു

കാക്കനാണ് ഡിഎല്‍എഫിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് സംഭവം എന്നാണ് മാനേജര്‍ പരാതിയില്‍ പറയുന്നത്. നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഈയിടെ ഇറങ്ങിയ ഒരു സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് താന്‍ ഇട്ടിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത് എന്നാണ് മാനേജര്‍ പറയുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉണ്ണി മുകുന്ദനെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്താനും സാധ്യതയുണ്ട്.

നടനെതിരെ ഫെഫ്കയിലും അമ്മ സംഘടനയിലും പരാതി നല്‍കിയതായി വിവരമുണ്ട്. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മാനേജര്‍ പൊലിസിനെ സമീപിച്ചത്.

Story Highlights : Manager files police complaint alleging beating by Unni Mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top