Advertisement

വീട്ടില്‍ നിന്നും പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് ഇറങ്ങിയ 13 വയസുകാരനെ കാണാതായി; ഇടപ്പള്ളിയില്‍ വ്യാപക തിരച്ചില്‍

1 day ago
2 minutes Read
13 year old boy missing from edappally

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. (13 year old boy missing from edappally)

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുകയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

Read Also: ‘ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ല, ലീഗ് നേതാക്കളുമായി ചർച്ച തുടരും’; പി.വി അൻവർ

കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കളമശ്ശേരി പൊലീസും കേസില്‍ ഇടപെട്ടതായാണ് വിവരം.

Story Highlights : 13 year old boy missing from edappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top