Advertisement

ഉണ്ണി മുകുന്ദനിലെ നടനേക്കാൾ ഇഷ്ടം വ്യക്തിയെ, വന്ന വഴി മറക്കാത്ത നന്ദിയുള്ള മനുഷ്യൻ; പിന്തുണയുമായി സംവിധായകൻ ഒമർ

1 day ago
Google News 1 minute Read

മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഒമര്‍ ലുലു ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയത്. ഒരു വിജയം വന്നാല്‍ സ്വന്തം അപ്പനോട് പോലും ‘കോന്‍ ഏ തൂ’ എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാല്‍ പോലും എല്ലാം മറക്കുന്ന സിനിമാക്കാരില്‍, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യന്‍. അയാള്‍ വിജയിച്ചിരിക്കും’, എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

“എനിക്ക്‌ ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ്‌ കൂടുതൽ ഇഷ്‌ടം. ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും “കോൻ ഏ തൂ” എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ..അയാൾ വിജയിച്ചിരിക്കും”, എന്നാണ് ഒമർ കുറിച്ചത്.

അതേസമയം, ഉണ്ണി മുകുന്ദന് എതിരായ പരാതിയിൽ മാനേജർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയല്ല എന്ന് പൊലീസ് പറയുന്നു. ഉണ്ണിമുകുന്ദൻ തന്നെ ആക്രമിച്ചു എന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ല. ഫ്‌ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമിച്ചതിന് തെളിവുകൾ കണ്ടെത്താനായില്ല. ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.

കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻകുമാറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയിൽ ഇല്ല. ഉണ്ണിമുകുന്ദൻ വിപിന്റെ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം വിപിന്‍ കുമാറിന്‍റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിട്ടുണ്ട്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുക ആയിരുന്നു.

Story Highlights : Director omar lulu support over unnimukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here