അട്ടപ്പാടിയിലെ നിരവധി മേഖലകൾ അഞ്ച് ദിവസമായി ഇരുട്ടിൽ; കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചാൽ കിട്ടുന്നില്ല

പാലക്കാട് അട്ടപ്പാടിയിൽ വിവിധ മേഖലകൾ ഇരുട്ടിൽ. കൽക്കണ്ടി, കള്ളമല, ചിണ്ടക്കി, മുണ്ടൻപാറ പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ചുദിവസമായി വൈദ്യുതിയില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണിൽ കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
പാലക്കാട് നഗരത്തിലും അട്ടപ്പാടിയുടെ വിവിധ മേഖലകളിളും ശക്തമായ മഴ പെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് 110 കെവി ലൈനിൽ മരം വീണതിനെ തുടർന്ന് അട്ടപ്പാടി മുഴുവൻ ഇരുട്ടിലായിരുന്നു. പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ കെ.എസ്.ഇ.ബി ഓഫീസിന് ചുറ്റുമുള്ള ചില മേഖലകളിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. അട്ടപ്പാടിയിലെ ഭൂരിഭാഗം കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. അധികൃതരെ ബന്ധപ്പെട്ടാലും ഫോണിൽ പ്രതികരണമില്ലെന്നും അടിയന്തരമായി വൈദ്യുതിമന്ത്രി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights : Power outage Several areas in Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here