ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെ തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. 24 വാർത്തയിൽ വന്ന ഫോട്ടോ കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തൊടുപുഴയിലെ ഒരു കുളം കാണാനാണ് കുട്ടി പോയത്.(13-year-old boy who went missing from Edappally found from Thodupuzha)
കയ്യിൽ ഉണ്ടായിരുന്നത് 60 രൂപ മാത്രം. കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി കുട്ടിയെ വീട്ടിൽ വിളിച്ചിരുത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കുട്ടിയ്ക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്.
Story Highlights : 13-year-old boy who went missing from Edappally found from Thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here