Advertisement

സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

1 day ago
Google News 3 minutes Read

സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.(Heavy expected in Kerala for next five day red & orange alert declared)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർ‌ട്ട്. ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ധവും കേരളതീരത്തെ പടിഞ്ഞാറൻ കാറ്റും മഴ ശക്തമാകാൻ കാരണമാകും. 31 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Story Highlights : Heavy expected in Kerala for next five day red & orange alert declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here