‘നിലമ്പൂരിൽ സജീവമാകും; എം ടി രമേശവുമായി ചർച്ച നടത്തിയത് അഭിഭാഷക എന്ന നിലയിൽ’; ബീനാ ജോസഫ്

ബിജെപിയുമായി ചർച്ച നടത്തിയ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങി. നിലമ്പൂരിൽ പ്രവർത്തനത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടെന്ന് ബീനാ ജോസഫ് പറഞ്ഞു. പ്രവർത്തനത്തിൽ സജീവമാകും. ബിജെപി നേതാവ് എം ടി രമേശവുമായി ചർച്ച നടത്തിയത് അഭിഭാഷക എന്ന നിലയിലെന്നും ബീനാ ജോസഫ് പറഞ്ഞു.
വക്കീൽ ഓഫീസിൽ വെച്ചാണ് എം.ടി രമേശ് സംസാരിച്ചത്. ഓഫീസിലെ ചർച്ച വെളിപ്പെടുത്തുന്നത് പ്രൊഫഷണൽ മര്യാദയല്ലെന്ന് ബീനാ ജോസഫ് പറഞ്ഞു. കോൺഗ്രസിൻ്റെ ഭാഗമായി മത്സരിക്കാൻ ആഗ്രഹിച്ചു എന്നത് യാഥാർത്ഥ്യമാണെന്നും ബീനാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ബീന ജോസഫ് താത്പര്യം പ്രകടിപ്പിച്ചാൽ അത് ബിജെപി ചർച്ച ചെയ്യുമെന്നും അതിൽ ബിജെപിക്ക് വിമുഖതയില്ലെന്ന് എംടി രമേശ് പറഞ്ഞിരുന്നു.
Read Also: ‘ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിൽ; രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ല’; എംടി രമേശ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നോട് ബിജെപി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ നേതാവ് ബീനാ ജോസഫുമായി ചർച്ച നടത്തിയിരുനന്നു. ഇതിന് പിന്നാലെയാണ് ബീനാ ജോസഫ് നിലപാട് വ്യക്തമാക്കിയത്. ബീനയെ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്ന അഭ്യൂഹം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലമ്പൂരിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ബിജെപി ബിഡിജെഎസിന് മേലും സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
Story Highlights : Malappuram DCC General secretary Beena Joseph Will be active in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here