Advertisement

ഇന്ത്യയുടെ പ്രതികാരം: ഓപ്പറേഷൻ സിന്ദൂർ ലോഗോ രൂപകൽപ്പന ചെയ്തതും രണ്ട് സൈനികർ

1 day ago
Google News 1 minute Read

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിർണായക സൈനിക പ്രതികരണത്തിന്റെ മുഖമായ ഓപ്പറേഷൻ സിന്ദൂറിന്റെ ഐക്കണിക് ലോഗോ രൂപകൽപ്പന ചെയ്തത് പരസ്യ പ്രൊഫഷണലുകളോ ബ്രാൻഡിംഗ് സ്ഥാപനങ്ങളോ അല്ല, മറിച്ച് രണ്ട് സൈനികരാണ്. ലഫ്റ്റനന്റ് ഹർഷ് ​ഗുപ്ത, ഹവ് സുർവിന്ദർ സിം​ഗ് എന്നീ രണ്ട് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ലോ​ഗോ രൂപകൽപ്പന ചെയ്തത്. സൈന്യത്തിന്റെ ‘ബാച്ചീറ്റ്’ എന്ന മാസികയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

17 പേജുകളുള്ള മാസികയാണ് സൈന്യം പ്രസിദ്ധീകരിച്ചത്. ആദ്യ പേജിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ലോ​ഗോയും ഡിസൈൻ ചെയ്ത രണ്ട് സൈനികരുടെ ചിത്രങ്ങളുമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിശദവിവരങ്ങൾ മാസികയിൽ വിവരിക്കുന്നു. മെയ് ഏഴിന് പുലർച്ചെ 1.05 മുതൽ 1.30 വരെയായിരുന്നു ഓപ്പറേഷൻ നടന്നത്. പിന്നീട്, ചരിത്രപരമായ വനിത ഓഫീസർമാരായ വിം​ഗ് കമാൻഡൻ വ്യോമിക സിം​ഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരുടെ വാർത്താസമ്മേളനവും വാർത്താസമ്മേളനവും മാസികയിലുണ്ട്.

പഹൽ​ഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക നടപടികളെ കുറിച്ച് മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പേജിൽ പഹൽ​ഗാം ഭീകരാക്രമണത്തെ ഓർമിക്കുന്ന ചിത്രങ്ങൾ, കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ വിവരങ്ങൾ, ഭീകരാക്രമണത്തെ അപലപിച്ച ലോകനേതാക്കൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാകിസ്താനിൽ ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ട സ്ഥലങ്ങളും തകർന്ന ഭീകരകേന്ദ്രങ്ങളും മാ​സികയിൽ അക്കമിട്ട് വിവരിക്കുന്നു.

Story Highlights : operation sindoor viral logo indian army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here