Advertisement

അസർബൈജാനിൽ നടക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടനയക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍

2 days ago
Google News 2 minutes Read
malayali

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനയക്ക് ഒരു ബന്ധവുമില്ലെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡൻ്റ് തോമസ് മൊട്ടയ്ക്കൽ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണിതെന്നതരത്തില്‍ വ്യാപക പ്രചരണമാണ് നടന്നു വരുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും വിട്ടുപോയ രണ്ട് മുന്‍ നേതാക്കളാണ് ഇത്തരമൊരു വ്യാജ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് മലയാളി കണ്‍സില്‍ ഗ്ലോബല്‍ സംഘടനയുടെ ആഗോള ദ്വിവത്സര സമ്മേളനം ജൂലൈ 25 മുതല്‍ 27 വരെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടത്തുമെന്ന് തോമസ് മൊട്ടയ്ക്കൽ പറഞ്ഞു.

Story Highlights : World Malayali Council has no connection with the convention being held in Azerbaijan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here