വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ലേവും എക്‌സലന്‍സ് അവാര്‍ഡും സംഘടിപ്പിച്ചു

ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ , അല്‍ ഖോബാര്‍ പ്രൊവിയന്‍സിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഫോറത്തിന്റെ പ്രഥമ ‘ബിസിനസ് കോണ്‍ക്ലേവ്’ കിഴക്കന്‍ പ്രവശ്യയിലെ വാണിജ്യ ഭൂമികയില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചു. (World Malayali Council organized Business Conclave and Excellence Award)
2024 നവംബര്‍ 30 ന് വൈകിട്ട് ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇസ്റ്റേണ്‍ പ്രൊവിയന്‍സ് പ്രസിഡന്റ് ഡേവിഡ് എഡിങ്ടന്‍ ഉത്ഘാടനം ചെയ്തു. കേരള മുന്‍ ഡിജിപി ശ്രീ ടോമിന്‍ തച്ചങ്കരി മുഖ്യാതിഥിയായ ചടങ്ങില്‍ വാണിജ്യ രംഗത്ത് നിന്നുള്ള പ്രമുഖരായ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു .
പ്രമുഖ ബിസിനസ് മോട്ടിവേറ്ററൂം മൈന്‍ഡ് ട്രെയിനറുമായ ഡോക്ടര്‍ പി പി വിജയന്‍ ദമ്മാമിലെ വാണിജ്യ സംരംഭകര്‍ക്ക് പുതിയ കാലത്തെ നിക്ഷേപ സാധ്യതകളെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ , Global Trends, Local Wins: Shaping Businesses for the Future. എന്ന വിഷയത്തില്‍ പ്രമുഖ വ്യവസായികളായ ശ്രീ നാരായണന്‍ ഖത്തര്‍, അഹ്‌സാന്‍ അബ്ദുള്ള, ഷംസുദ്ദീന്‍ പാലക്കല്‍, ഉര്‍വ്വശി ഭാട്ടിയ എന്നിവര്‍ പാനലിസ്റ്റുകളായും ഡോക്ടര്‍ പി പി വിജയന്‍ മോഡറേറ്ററായും പങ്കെടുത്ത പാനല്‍ ചര്‍ച്ച വര്‍ത്തമാന കാലത്തെ ആഗോള വാണിജ്യ സാധ്യകകള്‍ നമ്മുടെ കൈകളിലൂടെ പ്രദേശികമായി എവിടെയും സാധ്യമാകുമെന്ന് പങ്കെടുത്തുന്നവര്‍ക്ക് ബോധ്യപ്പെടുത്താന്‍ ഉതകുന്നതായി.
വാണിജ്യ രംഗത്ത് വ്യത്യസ്തമായ മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുന്ന കിഴക്കന്‍ പ്രവശ്യയിലെ വ്യവസായികള്‍ക്ക് വേണ്ടി WMC ബിസിനസ് ഫോറം എല്ലാ വര്‍ഷവും നടത്താന്‍ ഉദ്ദേശിക്കുന്ന ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍, 2024 ലെ വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ബിസിനസ് കോണ്‍ക്ലേവില്‍ പ്രഖ്യാപിക്കപ്പെട്ടു.
Distinguished entrepreneur Leadership അവാര്‍ഡ് അന്‍വര്‍ സാദത്ത് (Metasole) , women entrepreneur of the year അവാര്‍ഡ് ശബ്‌ന നച്ചിയെങ്കില്‍ ( Arab investors choice company) ,
Dynamic Business leadership ശ്രീ മുഹമ്മദ് ഷാഫി ( Dimah group of companies ), Emerging entrepreneur of the year അവാര്‍ഡ്റിയാസ് ശംസുദ്ദീന്‍ (Stebilex Systems), Technology Visionary Award ശ്രീ ജാബിര്‍ എസ് ഹമീദ് (Lanters System co.Ltd ),Industrial excellence Award സന്തോഷ് തിരുവമ്പാടി (Our steel industry) , Young entrepreneur of the year അവാര്‍ഡ് സുഫിയാന്‍ അഷ്‌റഫ് (BPL cargo ) , Outstanding Business achiever അവാര്‍ഡ്ബദറുദ്ദീന്‍ അബ്ദുല്‍ മജീദ് (Universal inspection company Ltd) , Resilient Business award പ്രമുഖ കമ്പനിയായ Hilal international projects എന്നിവര്‍ കരസ്ഥമാക്കി. ജേതാക്കള്‍ക്ക് WMC ബിസിനസ് ഫോറം ചെയര്‍മാന്‍ ഷഫീക്ക് സി കെ യുടെ സാന്നിധ്യത്തില്‍ വിശിഷ്ടാതിഥി ശ്രീ ഡേവിഡ് എഡിംഗ്ടന്‍ അവാര്‍ഡുകള്‍ നല്‍കി.
വരും വര്‍ഷങ്ങളിലും വാണിജ്യ രംഗത്തെ സാധ്യതകള്‍ പ്രായോഗികമായി ഉപയോഗിക്കപ്പെടുത്താന്‍ വേണ്ടി കിഴക്കന്‍ പ്രവശ്യയില്‍ ബിസിനസ് കോണ്‍ക്ലവുകള്‍ WMC തുടരുമെന്ന് പ്രസിഡണ്ട് ശ്രീ ഷമീം കാട്ടാക്കട അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. ഫൈസല്‍ ഇരിക്കൂറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ സന്ധ്യ അവതാരകയായും,പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ അജിം ജലാലുദ്ദീന്‍ നന്ദിയും പറഞ്ഞു.
ബിസിനസ് ഫോറം ചീഫ് കോര്‍ഡിനേറ്റര്‍ ഗുലാം ഹമീദ് ഫൈസല്‍ , wmc അല്‍ കോബാര്‍ പ്രൊവിയന്‍ഡ് മുഖ്യ രക്ഷാധികാരി മൂസക്കോയ, ചെയര്‍മാന്‍ അഷറഫ് ആലുവ, വൈസ് ചെയര്‍മാരായ നവാസ്, റീന നവാസ്, ജനറല്‍ സിക്രട്ടറി ദിനേശ് പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അഭിഷേക് സത്യന്‍ , സാമുവല്‍ ജോണ്‍, ജോയിന്റ് സിക്രട്ടറി ദിലീപ് കുമാര്‍ , മിഡില്‍ ഈസ്റ്റ് വുമണ്‍സ് ഫോറം കമ്മറ്റി ട്രഷറര്‍ അര്‍ച്ചന അഭിഷേക്, ഖോബാര്‍ പ്രൊവിയന്‍സ് വനിത ഫോറം പ്രസിഡന്റ് ഷംല നജീബ്, സിക്രട്ടറി അനു ദിലീപ്, ട്രഷറര്‍ രതി നാഗ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Story Highlights : World Malayali Council organized Business Conclave and Excellence Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here