Advertisement

ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത; ഇറച്ചിയിൽ വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി

May 31, 2025
Google News 1 minute Read

വയനാട് ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത. ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി. രണ്ടു നായ്ക്കൾ ചത്തു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി ഉള്ള കവറുകൾ കണ്ടെത്തിയത്. ദുരന്തത്തിനുശേഷം കമ്പളക്കാട് താമസിക്കുന്ന ചൂരൽമല സ്വദേശി വിനുലാല്‍ ആണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്.

ഇന്ന് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥാനത്ത് എത്തി പരിശോധന നടത്തുന്നു. പരിപാലിച്ചിരുന്നവർ ദുരന്തത്തിൽ മരിച്ചതോടെ പല മൃഗങ്ങളും അനാഥരായിരുന്നു. ഈ മൃഗങ്ങൾക്ക് പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം എത്തിച്ചിരുന്നത്.

Story Highlights : Animal Cruelty Reported in Wayanad’s Chooralmala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here