Advertisement

അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല; രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം തെറ്റ്, നടപടി പക്വതയില്ലായ്മ; പിജെ കുര്യന്‍

4 days ago
2 minutes Read

രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു. രാഹുലിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും പിജെ കുര്യൻ ട്വന്റിഫോറിനോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ അങ്ങനെ ചര്‍ച്ച ചെയ്യാന്‍ പോകാൻ പാടില്ലായിരുന്നുവെന്ന് പിജെ കുര്യൻ പറഞ്ഞു. സ്ഥാനാർഥിയെ അംഗീകരിക്കാത്ത അൻവറിനെ യുഡിഎഫിന് വേണ്ടെന്ന് പിജെ കുര്യൻ പറഞ്ഞു. ഏതു മുന്നണി അങ്ങനെ ഒരാളെ സ്വീകരിക്കുമെന്ന് അദേഹം ചോദിച്ചു. അൻവറിന്  രാഷ്ട്രീയ തിരിച്ചറിവില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്നും പി ജെ കുര്യൻ വ്യക്തമാക്കി.

Read Also: ‘പ്രതിപക്ഷ നേതാവ് ധിക്കാരി; മുന്നണി മര്യാത പാലിക്കുന്നില്ല’; വി ഡി സതീശന് മുസ്‍ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം

പിവി അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതാണ് രാഷ്ട്രീയ വിവാദമായത്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമർശനമാണ് അൻവർ നടത്തിയിരുന്നത്. അൻവറുമായി ഇനി ചർച്ചയില്ലെന്ന് യുഡിഎഫ് നേതൃത്വവും തീരുമാനമെടുത്തു. ഇതിന് പിന്നാലെയാണ് രാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിൻ്റെ വീട്ടിലെത്തിയത്.

Story Highlights : Congress leader PJ Kurien against Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top