Advertisement

കേരളത്തിൻറെ റെയിൽവേ ബജറ്റ് ശരാശരി 372 കോടിയിൽ നിന്ന് 3042 കോടിയായി വർദ്ധിപ്പിച്ചു; കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

2 days ago
1 minute Read

കേരളത്തിൻറെ റെയിൽവേ ബജറ്റ് ശരാശരി 372 കോടിയിൽ നിന്ന് 3042 കോടിയായി വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

അങ്കമാലി എരുമേലി റെയിൽവേ പദ്ധതി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചരക്ക് നീക്കത്തിനും പാസഞ്ചർ ട്രെയിനുമായി കേരളത്തിലെ വടക്കുമുതൽ തെക്കു വരെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ നാലാമത്തെയും പാതകൾക്കായുള്ള ചർച്ചകളും നടന്നുവെന്നും അദ്ദേഹം അറിയിച്ചു.

സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരൻ ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും.

Story Highlights : Kerala’s railway budget increased from Rs 3042 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top