‘മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ സഹായം നൽകണം’; കർണാടക സർക്കാരിനോട് രാഹുൽ ഗാന്ധി

ആര്‍സിബിയുടെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന് നഷ്ടമായ സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും മതിയായ സഹായം നൽകണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.
ബെംഗളൂരു അപകടത്തിൽ പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. ബെംഗളൂരുവിൽ നിന്നുള്ളത് ഭയാനകമായ വാർത്ത. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഹൃദയഭേദകമായ ദുരന്തമായി മാറി. സംഭവം സങ്കൽപ്പിക്കാൻ കഴിയുന്ന തിലും വേദനാജനകം.
പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ദുരിതബാധിതർക്ക് ആശ്വാസവും സഹായവും നൽകാൻ സർക്കാരിനോടും പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഹൃദയഭേദകം എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം കുറിച്ചു. ബുധനാഴ്ച വൈകിട്ടാണ് തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
Story Highlights : Rahul gandhi on rcb stampede deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here