‘റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്’;ജൂൺ അഞ്ചിന് തീയറ്ററുകളിൽ

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്,സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് ” ജൂൺ അഞ്ചിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് പ്രദർശനത്തിനെത്തിക്കുന്നു.സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്,ചെമ്പിൽ അശോകൻ, നീന കുറുപ്പ്,മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
Read Also: ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവരാണ് തിരക്കഥ സംഭാഷണം.ഇക്ബാൽ കുറ്റിപ്പുറം,ബി കെ ഹരിനാരായണൻ,മനു മഞ്ജിത്,ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
Story Highlights : ‘written and directed by god’ hits theaters on June 5th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here