Advertisement

ബെംഗളുരു അപകടം: അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും

1 day ago
Google News 2 minutes Read
bengaluru

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും. മാജിസ്ട്രേറ്റ്തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണം. ആര്‍സിബിക്കും, ഇവന്റ് മാനേജ്‌മെന്റ് ടീമിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരായ പരാതിയില്‍ കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്തു. അപകടത്തില്‍ കര്‍ണാടക ഹൈക്കോടതിയും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ആര്‍സിബി മാനേജ്‌മെന്റ് പ്രതിനിധികള്‍, ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധാരമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചതിന് ഇടയിലാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക ഹൈകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ആണ് സിഐഡി അന്വേഷണത്തെ കുറിച്ചുള്ള സര്‍ക്കാര്‍ പരാമര്‍ശം. ഈ വിശദീകരണം പരിശോധിച്ച ശേഷം ഹൈക്കോടതി സ്വമേധ്യയാ കേസെടുത്തിരുന്നു. ഇതിനിടെ ആര്‍സിബി മാനേജ്‌മെന്റിനും, ഇവന്റ് മാനേജ്‌മെന്റ് ടീമിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരായ പരാതിയില്‍ കബണ്‍ പാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഘടകരുടേത് കുറ്റകരമായ അനാസ്ഥയാണെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.മാജിസ്ട്രേറ്റ്തല അന്വേഷണത്തിന്റെ ഭാഗമായും ഇവര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് അയക്കും.

ഇതിനിടെ തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കൈകഴുകി.സാധ്യമായത് എല്ലാം ചെയ്തെന്ന് ആണ് ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാധ്യമങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പൊട്ടിക്കരഞ്ഞു.

Story Highlights : Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here