Advertisement

തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും; സാബു എം ജേക്കബിനെ ക്ഷണിക്കാൻ ആന്ധ്രാ മന്ത്രിയെത്തും

1 day ago
Google News 1 minute Read

തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം.

കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കാനാണ് മന്ത്രിയെത്തുന്നത്. 3500 കോടിയുടെ നിക്ഷേപമാണ് തെലുങ്കാനയിലേക്ക് കിറ്റെക്സ് മാറ്റിയത്.

കിറ്റക്‌സ് എംഡി സാബു ജേക്കബിനെ നേരിട്ട് ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുക എന്നതാണ് മന്ത്രിയുടെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ കിറ്റക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമായിരുന്നു കിറ്റക്‌സ് നടത്തിയിരുന്നത്. രണ്ട് നിര്‍മാണങ്ങളാണ് കിറ്റക്‌സ് അവിടെ ലക്ഷ്യംവെച്ചിരുന്നത്.

അതിനുപിന്നാലെയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നുകൂടി കിറ്റക്‌സിന് ക്ഷണം വന്നിരിക്കുന്നത്. കേരളത്തില്‍ കിറ്റക്‌സിന് അനുകൂലമായ സാഹചര്യങ്ങള്‍ ആയിരുന്നില്ല, അതിനാലാണ് പദ്ധതികളുമായി തെലങ്കാനയിലേക്ക് പോയത് എന്നാണ് പ്രസ്താവനയില്‍ കിറ്റക്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights : andhra government to invite kitex group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here