Advertisement

പത്തനംതിട്ട ചെന്നിർക്കരയിൽ മാലിന്യം തള്ളാൻ ശ്രമം; ഉപേക്ഷിക്കാൻ ശ്രമിച്ചത് പമ്പാനദിയിൽ നിന്ന് ശേഖരിച്ച തീർത്ഥാടകരുടെ വസ്ത്രങ്ങൾ

1 day ago
Google News 2 minutes Read

പത്തനംതിട്ട ചെന്നിർക്കര പ്രക്കാനത്ത് മാലിന്യം തള്ളാൻ ശ്രമം. പമ്പാനദിയിൽ നിന്ന് ശേഖരിച്ച ശബരിമല തീർഥാടകരുടെ വസ്ത്രങ്ങളാണ് ഉപേക്ഷിക്കാൻ ശ്രമിച്ചത്. മാലിന്യം തള്ളിയ ലോറി ഉൾപ്പെടെ നാട്ടുകാർ തടഞ്ഞു. വസ്ത്രങ്ങൾ ശേഖരിക്കാൻ കരാർ എടുത്ത കമ്പനിയുടെ ആളുകളാണ് ഇവ പ്രദേശത്ത് തള്ളാൻ ശ്രമിച്ചതെന്ന് സംശയം.

Read Also: ശസ്ത്രക്രിയ മുടങ്ങുന്ന സംഭവം; വിശദീകരണവുമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

മാലിന്യങ്ങൾ തിരികെ കൊണ്ടുപോകണമെന്ന് നാട്ടുകാർ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കരാറുകമ്പനിയുമായി ബന്ധപ്പെട്ട ആളുകളാണെന്നാണ് തൊഴിലാളികൾ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട് കയറ്റിയക്കാനുള്ളതാണ് നാളെ തന്നെ വസ്ത്രങ്ങൾ മാറ്റുമെന്നായിരുന്നു ലോറിയിലെ തൊഴിലാളികൾ നാട്ടുകാരോട് പറ‍ഞ്ഞത്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ വഴിയരികിൽ നിക്ഷേപിച്ച മാലിന്യം തിരികെ ലോറിയിലേക്ക് തൊഴിലാളികൾ കയറ്റി.

Story Highlights : Attempt to dump garbage in Chennirkara, Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here