Advertisement

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ‌

2 days ago
Google News 1 minute Read

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഫ്ലാറ്റിന്റെ ഉടമ സുരേഷ് ബാബു പറഞ്ഞു.

അടുത്തിടെ ഇവരെകുറിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നെന്നും മറ്റ് സംശയങ്ങൾ ഒന്നും തോന്നിയില്ലെന്നും സുരേഷ് ബാബു പറയുന്നു. രണ്ട് വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്കായി വാങ്ങിയതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും സുരേഷ് ബാബു പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

Story Highlights : Sex Racket Arrested in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here