3000 കോടിയും കണക്ക് നോക്കാൻ രണ്ടാളേയും തന്നാൽ ഈ പ്രശ്നം ഞാൻ തീർക്കും; അനന്തുവിന്റെ വീട് സന്ദർശിച്ച് പി വി അൻവർ

അനന്തുവിന്റെ വീട് സന്ദർശിച്ച് പി വി അൻവർ. 1000ഇൽ പരം ആളുകൾ ഇവിടെ നേരത്തെ മരിച്ചു. അപ്പോഴൊന്നും ആരും വന്നില്ല. തെരെഞ്ഞടുപ്പ് ആയത് കൊണ്ടാണ് നേതാക്കൾ വരുന്നത്. 3000 കോടിയും കണക്ക് നോക്കാൻ രണ്ടാളേയും തന്നാൽ ഈ പ്രശ്നം ഞാൻ തീർക്കുമെന്നും അൻവർ പറഞ്ഞു.
മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കാട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി.
നിയമം കൊണ്ട് ജനങ്ങളെ ഇറക്കാൻ കഴിയില്ല, അതുകൊണ്ട് വന്യമൃഗ ആക്രമണങ്ങൾ കൊണ്ട് ജനങ്ങൾ പുറത്തിരിക്കണം. ഗൂഢാലോചന വളരെ വലുതാണെന്നും എത്ര ആളുകൾ മരിച്ചുവീണാലും ഇതിനൊരു പരിഹാരമുണ്ടാകില്ല എന്നും അൻവർ പറഞ്ഞു.
ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനപരത കാണിക്കേണ്ടത് എന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ല എന്നും അൻവർ പറഞ്ഞു. മനുഷ്യ വന്യജീവി സംഘർഷം എന്നൊന്നില്ലെന്നും വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യരെ അക്രമിക്കുകയാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ലെന്നും പി വി അൻവർ വ്യക്തമാക്കി.
Story Highlights : P V Anvar on 15 year old boy death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here